കറ്റാര്‍വാഴ അപകടകാരിയോ
കറ്റാര്‍ വാഴ സൗന്ദര്യത്തില്‍ മുന്‍പന്തിയില്‍ ആണെന്നു പരക്കെ ഒരു വിശ്വാസം ഉണ്ട്.
ഇപ്പോള്‍ കുറച്ചു സൈറ്റുകളില്‍ പ്രത്യേകിച്ചു വണ്ണം കുറയ്ക്കാന്‍ ഉള്ള പേജുകളില്‍ കറ്റാര്‍വാഴ ജ്യൂസ് വളരെ നല്ലതാണെന്ന് പറയുന്നത് കണ്ടു വരുന്നു. ശരീര സൗന്ദര്യത്തിനും ഇത് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു.
ഇവയൊന്നും വ്യക്തമായ തെളിവുകള്‍ ഇല്ലാത്തവയാണ്.
ഏറ്റവും വിറ്റു വരവുള്ള ഉല്പന്നങ്ങളിൽ ഒന്നാണ് അലോവിരാ ജ്യൂസ് (കറ്റാർ വാഴ). പ്രകൃതി ചികിത്സകരൊക്കെ ഇതിനെ സർവ്വ രോഗ സംഹാരിയായാണ് വാഴ്ത്തുന്നത്. പക്ഷേ കറ്റാർ വാഴയിലുള്ള അലോയിൻ എന്ന പദാർത്ഥം ക്യാൻസറിനു കാരണമാകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. US Department of Health and Human service ലെ നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ അലോവിര ജ്യൂസ് അവയുടെ കുടലിൽ ക്യാൻസർ ഉണ്ടാക്കി എന്ന് കണ്ടെത്തിയിട്ടൂണ്ട്.
അതുകൊണ്ടു തന്നെ US Food and Drug Administration ഇതിനെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന വസ്തുക്കളുടെ കൂട്ടത്തിൽ അല്ല പെടുത്തിയിരിക്കുന്നത് എന്ന് മാത്രവുമല്ല ഇത് അലോയിൻ അടങ്ങിയ പദാർത്ഥങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് മാത്രവുമല്ല IARC Group 2B carcinogens പട്ടികയിൽ അലോവിരയും ഉണ്ട്.
പറഞ്ഞ് വന്നത് ഇതാണ്. IARC ഗ്രൂപ്പ് 2B യിൽ ഉള്ളതും എന്നാൽ ഒരു പഠനങ്ങൾക്കും ഇതുവരെ വ്യക്തമായി തെളിയിക്കാൻ കഴിയാതെ ഇരിക്കുന്നതുമായ മൊബൈൽ റേഡിയേഷനുകളെ പേടിക്കുന്നവർ യാതൊരു പേടിയുമില്ലാതെ ഹെവി/ മീഡിയം ഡോസിൽ തന്നെ കാർസിനോജനിക് ആണെന്ന് പറയുന്ന അലോവിരാ ജ്യൂസ് മൂന്നു നേരം കുടിച്ച് ആരോഗ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. ”
“കറ്റാർ വാഴയുടെ ഇല മുഴുവനെ കൊത്തിയരിഞ്ഞു ജൂസാക്കി കുടിച്ചാൽ ഫലം വൻകുടലിൽ ക്യാൻസർ ആവും.
ഈ ക്യാൻസറിനു കാരണം കറ്റാർവ്വാഴയുടെ ഇലയിൽ ഉള്ള aloin എന്ന ഘടകമാണ്.
ഈ ഘടകം കാണപ്പെടുന്നതു കറ്റാർവ്വാഴെയിലയുടെ തൊലി അല്ലെങ്കിൽ ജെല്ലിനെ പൊതിഞ്ഞിരിക്കുന്ന പച്ചനിറമുള്ള ഭാഗത്താണു . ഉള്ളിലുള്ള ജെൽ ഭാഗത്ത് ഇതില്ല”
“ഇനി ഒരു കറ്റാർവ്വാഴ ഇലയെ അതേപടി വെട്ടിനുറുക്കി ജൂസാക്കിയാൽ ഈ പറഞ്ഞ Aloin ഏതാണ്ട് 5000 പിപി എം (Parts per million)കാണും. കറ്റാർവ്വാഴ ജൂസിൽ ഇതിന്റെ അനുവദനീയമായ അളവു വെറും 10പി പി എം ആണു .!!”
“കറ്റാർവ്വാഴയ്ക്ക് ഇന്നവകാശപ്പെടുന്ന ഗുണങ്ങളിൽ ഭൂരിഭാഗവും തെളിയിച്ചിട്ടില്ല . കൂടാതെ കറ്റാർവ്വാഴയുടെ ശുദ്ധീകരിക്കാത്ത ജ്യൂസ് ക്യൻസറിനു കാരണവും ആകുന്നുണ്ട്. അതായതു ഇന്നല്ലെങ്കിൽ നാളെ ഈ സത്തടങ്ങിയതൊക്കെ നിരോധിച്ചുകൊണ്ട് ഏതെങ്കിലും സർക്കാർ രംഗത്തു വരും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക