കണ്ണൂര്‍: പിഎസ്സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പയ്യന്നൂര്‍ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അസിസ്റ്റന്‍സ് ബ്യൂറോ 30 ദിസത്തെ സൗജന്യ മത്സര പരീക്ഷാ പരീശീലനം സംഘടിപ്പിക്കുന്നു.
പത്താംക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് മുന്‍ഗണന. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ അപേക്ഷ പയ്യന്നൂര്‍ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അസിസ്റ്റന്റ് ബ്യൂറോയില്‍ നേരിട്ടോ ഇമെയിലായോ [email protected] ഒക്ടോബര്‍ അഞ്ചിനകം നല്‍കണം. ഫോണ്‍:9496703945.
യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ പിഎസ് സി പരിശീലനം സംഘടിപ്പിക്കുന്നു. എസ് എസ്് എല്‍ സി യോഗ്യത അടിസ്ഥാനമാക്കി പി എസ് സി നടത്തുന്ന ഫൈനല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് 30 ദിവസത്തെ പരിശീലനം. പ്രാഥമിക പരീക്ഷയുടെ രജിസ്ട്രേഷന് നമ്പര്‍ അടക്കമുള്ള വിശദ വിവരങ്ങളടങ്ങിയ അപേക്ഷ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ട് സപ്തംബര്‍ 30നകം നല്‍കണം. ഫോണ്‍:7907358419, 9495723518
പ്രതികരിക്കാൻ ഇവിടെ എഴുതുക