കോഴിക്കോട്: ലണ്ടനിൽ കിരീടം വിറ്റ വകയിൽ വലിയ തുക കിട്ടാനുണ്ടെന്ന് വിശ്വസിപ്പിച്ച് മോൺസൺ 10 കോടി രൂപ വാങ്ങി പറ്റിച്ചെന്ന് ചെറുവാടി സ്വദേശിയുടെ പരാതി.
സംഭവം വിശദീകരിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ചെറുവാടി സ്വദേശി യാക്കൂബ് പറയുന്നു. ലണ്ടനിൽ ഒരു കിരീടം വിറ്റ വകയിൽ വലിയ തുക കിട്ടാനുണ്ടെന്നും അതിന്റെ നടപടി ക്രമങ്ങൾക്കാണ് പത്ത് കോടിയെന്നും വിശ്വസിപ്പിച്ചെന്നാണ് യാക്കൂബ് പറയുന്നത്.
കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ സെന്റ് ആന്റണി വള്ളം കാണാതായി; തെരച്ചില്‍ തുടരുന്നു
ലണ്ടനിൽ നിന്ന് പണം കിട്ടിയാൽ വലിയ തുക പലിശ രഹിത വായ്പയായി നൽകാമെന്ന് പറഞ്ഞു. അങ്ങനെയാണ് പണം കൊടുത്തത്.
ഐ ജി ലക്ഷമണയെ തന്റെ മുന്നിൽ നിന്ന് മോൺസൺ നിരന്തരം വിളിക്കാറും സംസാരിക്കാറുമുണ്ടായിരുന്നുവെന്നും യാക്കൂബ് പറയുന്നു. പൊലീസിലെ ഉന്നതോദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും തന്റെ മുന്നിൽ വച്ച് നിരവധി തവണ വിളിച്ചിട്ടുണ്ടെന്നാണ് ഇയാളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക