കേരളത്തില്‍ ഇന്ന് 13,217 കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,37,864 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,20,556 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,308 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
1378 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,41,155 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 121 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 25,303 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,437 പേര് രോഗമുക്തി നേടി. ഇതോടെ 1,41,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,40,866 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക