ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.ഇടമലയാർ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റർ ആണ്. ഇപ്പോഴത്തെ ജലനിരപ്പ് +165.30 മീറ്റർ ആണ്. റൂൾ കർവ് പ്രകാരം ജലസംഭരണിയുടെ ഉയർന്ന ജല വിതാനം 166.80 മീറ്റർ ആണ്.മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലർട്ട് കളക്ടർ പ്രഖ്യാപിച്ചത്. ഡാമിലെ നിലവിലെ ജലനിരപ്പ് 165.8 മീറ്ററായാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കും. 166.3 മീറ്ററായാൽ റെഡ് അലേർട്ടും പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക