പെരിന്തൽമണ്ണയിൽ യാത്രാപ്രശ്നത്തില്‍ പൊതുജനാഭിപ്രായം തേടി പെരിന്തല്‍മണ്ണ ടൗണില്‍ പത്തോളം കേന്ദ്രങ്ങളില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തി .പെരിന്തല്‍മണ്ണ നഗരസഭ മുന്‍കൈ എടുത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിനെതിരെ തുടക്കം മുതല്‍ എതിര്പ്പുയരുന്നുണ്ടായിരുന്നു. ട്രാഫിക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനകീയ ഒപ്പ് ശേഖരണം നടത്തിയത്.
നഗരസഭ ഓഫിസ് കവാടത്തിങ്ങലില് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലും മറ്റിടങ്ങളില്‍ വിവിധ സംഘടന പ്രവര്‍ത്തകരുടെ നേതൃത്വത്തിലുമായിരുന്നു ഒപ്പ് ശേഖരണം. നഗരത്തില്‍ നാലുറോഡിലുമായി ടൗണ്‍ പ്രദേശവും പരിസരവും ബസ് സര്‍വിസില്ലാത്ത വിധത്തിലാണ് ക്രമീകരണം.
ഹൈടെക് ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് സമരസമിതി ചെയര്മാന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ചമയം ബാപ്പു അധ്യക്ഷത വഹിച്ചു.പി.ടി. അബൂബക്കര്‍, എ.ആര്. ചന്ദ്രന്, കൊളക്കാടന്‍ അസീസ്, ഷാലിമാര്‍ ഷൗക്കത്ത്, പി.ടി.എസ് മുസ്സു എന്നിവരും നഗരസഭ കവാടത്തിനു മുന്നില്‍ കൗണ്‍സിലര്‍മാരായ പച്ചീരി ഫാറൂക്ക്, ജാഫര്‍ പത്തത്ത്, സലീം താമരത്ത്, ശ്രീജിഷ, ഹുസൈനാ നാസര്‍, തസ്നീമ, ജിതേഷ് എന്നീ കൗണ്‍സിലര്‍മാരും നേതൃത്വം നല്കി. ബസ് സ്റ്റാന്‍ഡുകളിലും വഴികളിലുമായാണ് ഒപ്പുശേഖരണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക