ഉരു സിനിമയിൽ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളിൽ മികച്ച അഭിനയം കാഴ്ചവെച്ച അർജുൻ എന്ന നടന്റെ ക്യാരക്ടർ പോസ്റ്റർ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു .
കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ് .
ഫത്താഹിന്റെ ബാപ്പയുടെ റോളിൽ കെ യു മനോജ് , ഉമ്മയുടെ റോളിൽ മഞ്ജു പത്രോസ് എന്നിവരാണ് ഉരുവിൽ അഭിനയിച്ചിരിക്കുന്നത് .
നവാഗത സംവിധായകനായ ഇ എം അഷ്റഫിന്റെ സംവിധാന മികവിൽ ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ‘ഉരു’ പറയുന്നത് . മാമുക്കോയയുടെ ശ്രീധരൻ മൂത്താശാരി ഉരുവിലെ പ്രധാന കഥാപാത്രമാണ് .
മൻസൂർ പള്ളൂർ നിർമ്മിച്ച ഉരുവിന്റെ സഹ നിർമ്മാതാക്കളാണ് എ സാബുവും സുബിൻ എടപ്പകത്തും. ഉരുവിന്റെ ഛായാഗ്രാഹണം ശ്രീകുമാർ പെരുമ്പടവും സംഗീതം കമൽ പ്രശാന്തുമാണ് നിർവഹിച്ചിരിക്കുന്നത് .
പശ്ചാത്തല സംഗീതം ദീപാങ്കുരൻ കൈതപ്രവും , ഗാന രചന പ്രഭാവർമ്മയുമാണ് .
എഡിറ്റിങ് ഹരി ജി നായറും , അസോസിയേറ്റ് സംവിധായകൻ ഷൈജു ദേവദാസുമാണ് .കലാ സംവിധാനം വിനോദ് കൂത്തുപറമ്പും പ്രോഡക് ഷൻ എക്സിക്യു്ട്ടീവ് പി കെ സാഹിറും പി ആർ ഒ പ്രേമൻ ഇല്ലത്തും ജസീർ തെക്കേക്കരയുമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക