ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്റെ നിയമനം ഉറപ്പായിട്ടില്ലെന്ന് സൗരവ് ഗാംഗുലി. ദ്രാവിഡ് ദുബായിയില്‍ വന്ന കോച്ച് പദവിയെപറ്റി ചര്‍ച്ച ചെയ്യാനല്ല.
ഇന്ത്യയുടെ പരിശീലകന്റെ കാര്യത്തില്‍ ഒന്നും ഉറപ്പായിട്ടില്ല. പത്രങ്ങളില്‍ മാത്രമേ ഞാന്‍ അങ്ങനെ കാണുന്നുള്ളു. കോച്ചിനെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതു പരസ്യം ചെയ്തിട്ടുണ്ട്. ദ്രാവിഡിന് താല്പര്യമുണ്ടെങ്കില് അപേക്ഷിക്കാം- ഗാംഗുലി പറഞ്ഞു.
ട്വന്റി20 ലോക കപ്പിനുശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് പുതിയ കോച്ചിനെ തേടുകയാണ് ബിസിസിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക