പത്തനംതിട്ട: ബൈകിന്റെ പിന്നിലിരുന്ന് ചെയ്യവെ അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡിലേക്ക് തെറിച്ച് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടേയും മൂന്നുമാസം പ്രായമുള്ള മകനായ ആദവ് ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക് ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്നു. കുഞ്ഞിനെയും കൈയില്‍ പിടിച്ച് രഞ്ജിത്തിന്റെ ബൈകിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു ഗീത. എന്നാല്‍ ഇടയ്ക്കുവച്ച് ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക