മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്.കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്.
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടൻ ശ്രീനിവാസനൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു വാര്യർ.
”നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോഴാണ് സന്തോഷം, ഒപ്പം എക്കാലത്തെയും നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനാവുന്നതും. വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! നന്ദി ശ്രീനിയേട്ടാ,” എന്നാണ് മഞ്ജു കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക