കൊല്ലം: കല്ലടയാറിൽ കുളിക്കാനിറങ്ങിയ കരുനാഗപ്പള്ളി സ്വദേശികളായ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. അൻസിൽ (23 ) അൽത്താഫ് (26) എന്നിവരാണ് മരിച്ചത്.
കുടുംബത്തോടൊപ്പം തമിഴ്നാട് ഏർവാടി പള്ളിയിൽ പോയി തിരികെ വരുമ്പോൾ പരപ്പാർ ഡാമിനു സമീപത്ത് ഡാം കവലയിലെ കുളിക്കടവിൽ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
ആദ്യം ഒരാളാണ് ഒഴുക്കിൽപ്പെട്ടത്. അടുത്തയാൾ രക്ഷിക്കാൻ ഇറങ്ങിയതോടെ രണ്ട് പേരും കയത്തിൽ മുങ്ങി താഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക