അര്‍ദ്ധരാത്രി ഫോണ്‍ വിളിച്ചവരോട് മോശമായി സംസാരിച്ചതിന്റെ പേരില്‍ നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുകേഷ് വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. അര്‍ദ്ധരാത്രി വിളിച്ച ശല്യം ചെയ്തപ്പോള്‍ ‘അന്തസ്സില്ലേ’ എന്ന് മുകേഷ് ചോദിച്ചത് നിരന്തരം ട്രോളുകളായി എത്താറുണ്ട്. ഇപ്പോഴും അതിന്റെ പേരില്‍ നടന് വേട്ടയാടപ്പെടുന്നുണ്ട്.
അതിനാല്‍ മുകേഷ് ഇപ്പോള്‍ കുറച്ച് ശ്രദ്ധിച്ചു തന്നെയാണ് കാര്യങ്ങളെ സമീപിക്കുന്നത്. താരം സോഷ്യല്‍ മീഡിയയില്‍ ഒരു കമന്റിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍.
തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിനും അനുഷയ്ക്കും വിവാഹ മംഗളാശംസകള്‍ അറിയിച്ചുകൊണ്ട് മുകേഷ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് കമന്റ് എത്തിയത്.
‘ഫോണ്‍ വിളിച്ചാല്‍ എടുക്കുമോ ചേട്ടാ’ എന്ന് ചോദിച്ചയാള്‍ക്ക് കൃത്യമായ മറുപടി തന്നെ മുകേഷ് നല്കി. ‘എടുക്കുന്നതാണല്ലോ പ്രശ്നം’ എന്നായിരുന്നു മുകേഷിന്റെ മറുപടി. കൂടെ പൊട്ടിച്ചിരിയ്ക്കുന്ന ഒരു ഇമോജിയും താരം പങ്കുവച്ചു. കമന്റ് ഇട്ടയാളെ വിമര്‍ശിച്ചു കൊണ്ടുള്ള മറുപടികളും ട്രോളുകളുമാണ് ഇപ്പോള്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക