മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കോടതി കേസ് പരിഗണിക്കും. വി കൃഷ്ണമൂര്‍ത്തി, എന്‍ ആര് ഇളങ്കോ എന്നിവരാണ് തമിഴ്നാടിന്റെ അഭിഭാഷക സംഘത്തിലുള്ളത്. മൂന്നാം നമ്പര്‍ കോടതിയില്‍ പതിമൂന്നാമത്തെ ഇനമായി മുല്ലപ്പെരിയാർ വിഷയം പരിഗണിക്കും.
നാല് ഭാഷകളിൽ എത്തുന്ന നാനിയുടെ “ശ്യാം സിങ്ക റോയ്”; ടീസർ നവംബർ 18ന്
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധനവുണ്ടായതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനാൽ ഇവിടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരിസരങ്ങളിൽ വ്യാപകമായി മഴ ലഭിച്ചിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കു ശക്തമായതും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണു ജലനിരപ്പ് ഉയരുന്നതിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക