പനീര്‍ പോപ്കോണ്‍ വളരെ എളുപ്പത്തില്‍ വീട്ടിൽ തയ്യാറാക്കി കഴിക്കാം
ആവശ്യമുള്ള സാധനങ്ങള്‍
പനീര്കട്ട -250 ഗ്രാം
കശ്മീരി മുളക് പൊടി -കാല് ടീസ്പൂണ്‍
ഉണങ്ങിയ പാര്‍സ്ലി ഇല-കാല് ടീസ്പൂണ്‍
പനിക്കൂര്‍ക്ക -കാല് ടീസ്പൂണ്‍
കരുമുളക് -കാല് ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കടലമാവ് -അരക്കപ്പ്
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല് ടീസ്പൂണ്‍
ബേക്കിങ് സോഡ-ഒരു നുള്ള്
വെള്ളം -അരക്കപ്പ്
ബ്രെഡ് പൊടി -അരക്കപ്പ്
തയ്യാറാക്കുന്ന വിധം-
പനീര്‍, കശ്മീരി മുളക് പൊടി, പാര്‍സ്ലി ഇല ഉണങ്ങിയത്, പനികൂര്‍ക്ക, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. പനീര്കഷ്ണങ്ങള് ഉടഞ്ഞുപോകാതെ ഇവ നന്നായി കൂട്ടിയോജിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കടലമാവ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി, ബേക്കിങ് സോഡ എന്നിവ ചേര്‍ക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ല കട്ടിയില്‍ മാവ് കുഴച്ചെടുക്കുക. കട്ടകെട്ടാതെ വേണം മാവ് തയ്യാറാക്കാന്‍. ഇതിലേക്ക് പനീര്കഷ്ണങ്ങള് എടുത്ത് മുക്കിയശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക