ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) മോർബിയിലെ സിൻസുദ ഗ്രാമത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന 120 കിലോ ഹെറോയിൻ കണ്ടെടുത്തു. ഈ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഗൾഫ് ഓഫ് കച്ചിലെ നവ്ലാഖി തുറമുഖത്തിന് സമീപമുള്ള സിൻസുദ ഗ്രാമത്തിൽ നിന്ന് എടിഎസും ലോക്കൽ പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
“ഗുജറാത്ത് പോലീസിന്റെ മറ്റൊരു നേട്ടം.മയക്കുമരുന്ന് ഇല്ലാതാക്കാൻ ഗുജറാത്ത് പോലീസ് മുന്നിൽ നിന്ന് പോരാടുകയാണ്. ഗുജറാത്ത് എടിഎസ് ഏകദേശം 120 കിലോ മയക്കുമരുന്ന് പിടികൂടി,” ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘാവി പറഞ്ഞു.
ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ പിന്നീട് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക