ഒഡീഷ: ഒഡീഷയിലെ കട്ടക്കിലെ ഒരു വൃദ്ധ തനിക്കും കുടുംബത്തിനുമുള്ള 25 വർഷത്തെ സേവനത്തിന് അംഗീകാരമായി തന്റെ സ്വത്തും മറ്റ് വസ്തുക്കളും ഒരു റിക്ഷാക്കാരന് ദാനം ചെയ്തു.
സുതഹാട്ടിലെ മിനാറ്റി പട്നായിക് (63) തന്റെ മൂന്ന് നിലകളുള്ള വീടും സ്വർണ്ണാഭരണങ്ങളും തന്റെ എല്ലാ സ്വത്തുക്കളും രണ്ട് പതിറ്റാണ്ടിലേറെയായി തന്റെ കുടുംബത്തെ സേവിക്കുന്ന റിക്ഷാ തൊഴിലാളിയായ ബുധ സമലിന് സംഭാവന നൽകി.
25 വർഷമായി മിനാറ്റിയെയും ഭർത്താവിനെയും സേവിച്ച, പാവപ്പെട്ട റിക്ഷാക്കാരൻ കുടുംബത്തിന് മിനാറ്റി തന്റെ സ്വത്ത് മുഴുവൻ സംഭാവന ചെയ്യാൻ ആലോചിച്ചു.
കഴിഞ്ഞ വർഷം വൃക്ക തകരാറിലായി ഭർത്താവിനെ നഷ്ടപ്പെട്ടതിനു ശേഷം അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ച മകൾ കോമളിനൊപ്പമായിരുന്നു മിനാറ്റി താമസം.
“എന്റെ ഭർത്താവും മകളും മരിച്ചതിന് ശേഷം ഞാൻ തകർന്നു, ദുഃഖത്തിൽ കഴിയുകയായിരുന്നു. എന്റെ ബന്ധുക്കളാരും എന്നെ പിന്തുണച്ചില്ല. ഞാൻ പൂർണ്ണമായും തനിച്ചായിരുന്നു.
എന്നിരുന്നാലും, ഈ റിക്ഷാ വലിക്കുന്നയാളും കുടുംബവും
എന്റെ പ്രയാസകരമായ സമയങ്ങളിൽ എനിക്കൊപ്പം നിൽക്കുകയും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ ആരോഗ്യം പരിപാലിക്കുകയും ചെയ്തു.
എന്റെ ബന്ധുക്കൾക്ക് മതിയായ സ്വത്തുണ്ട്, എന്റേ സ്വത്തു ഒരു പാവപ്പെട്ട കുടുംബത്തിന് നൽകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു.
“എന്റെ മരണശേഷം ആരും അവരെ ഉപദ്രവിക്കാതിരിക്കാൻ ബുദ്ധയ്ക്കും കുടുംബത്തിനും എല്ലാം നിയമപരമായി ദാനം ചെയ്യാൻ ഞാൻ തീരുമാനിച്ചു,” മിനാറ്റി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക