ഐക്യരാഷ്ട്ര സഭയിൽ അംഗത്വം നേടിയതിന്റെ 50 വർഷം പിന്നിട്ട് ഒമാൻ. അംഗത്വം നേടിയതിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒമാൻ സ്റ്റാമ്പ് പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയം ഒമാൻ പോസ്റ്റുമായി സഹകരിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 1971 ഒക്ടോബർ എട്ടിനാണ് ഐക്യരാഷ്ട്രസഭയിൽ ഒമാൻ അംഗത്വം നേടുന്നത്. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനിയർ സൈദ് ഹമൗദ് അൽ മവാലി, എന്നിവർ പങ്കെടുത്തു.
ആരാധകരുടെ കാത്തിരിപ്പിന് വിരാമം, സ്പൈഡര്മാന് നോ വേ ഹോം എത്തുന്നു…! തരംഗമായി ട്രെയ്ലർ
ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ് ചടങ്ങ് നടന്നത്. സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാരും ഒമാൻ പോസ്റ്റിലെ പ്രതിനിധികളും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക