ഛണ്ഡീഗഢ്: കര്‍ഷക സമരത്തിനിടെ രക്തസാക്ഷികളായ കര്‍ഷകരുടെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി .
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷക സമരത്തില്‍ രക്തസാക്ഷികളായവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
എവിടെയാണ് സ്മാരകം നിര്‍മ്മിക്കേണ്ടതെന്ന് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വര്‍ഷം നീണ്ടകര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന്നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക