ഷൊർണൂരിൽ ഭർത്താവ് ഭാര്യയെ തീക്കൊളുത്തി. കുടുംബ വഴക്കിനെ തുടർന്നാണ് സംഭവം. കൂനത്തറ പാലയ്ക്കൽ സ്വദേശി ലക്ഷ്മിക്കാണ് പൊള്ളലേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തീ കൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്.
ഇവർ തമ്മിൽ ഏറെ നാളായി കുടുംബവഴക്കുണ്ടായിരുന്നു. പരിക്കേറ്റ ലക്ഷ്മിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക