കോവിഡിന് ശേഷം വീണ്ടും ശബരിമല ദർശനം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിൽ നടൻ ഉണ്ണി മുകുന്ദൻ. ശബരിമല ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
“കോവിഡിന് ശേഷം വീണ്ടും ശബരിമല ദർശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞു.
സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതിൽ സന്തോഷം തോന്നി. ഞാൻ ആദ്യമായി നിർമിക്കുന്ന മേപ്പടിയാൻ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണ്,” സോഷ്യൽ മീഡിയയിൽ ഉണ്ണി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക