ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീക്ഷണി വീണ്ടും ഇ-മെയിലിൽ എത്തി. ഐഎസ്ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് തനിക്ക് വധഭീക്ഷണി ഉണ്ടെന്ന് കാണിച്ച് ഗംഭീർ ഡൽഹി പോലീസിൽ പരാതി നൽകിയത്. വധഭീഷണിയിൽ ഡൽഹി പൊലിസ് അന്വേഷണം നടത്തുകയാണ്. ഗംഭീറിനെയും കുടുംബത്തെയും വക വരുത്തും എന്നായിരുന്നു സന്ദേശത്തിൽ. ഇതേ തുടർന്ന് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഗംഭീറിനും അദ്ദേഹത്തിന്റെ രാജേന്ദ്ര നഗറിലെ വീടിനും അടക്കം ശക്തമായ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ഇ-മെയിലിന് തൊട്ട് പിന്നാലെ ഗംഭീറിന്റെ വീടിന്റെ വീഡിയോ ദൃശ്യങ്ങൾ അടങ്ങുന്ന ക്ലിപ്പും മറ്റൊരു ഇ-മെയിലിൽ ലഭിച്ചു. ഷഹീദ് ഹമീദി എന്നയാളാണ് ഇമെയിൽ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന് 20-25 വയസ് പ്രായമുണ്ടാകും. കറാച്ചിയിലെ സിന്ധ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ്’-റിപ്പോർട്ടുകൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക