ഇടുക്കി- ചെറുതോണി ഡാം ഇന്ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുക. ഒരു ഷട്ടർ 40 മുതൽ 150 വരെ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കും. 40 ഘനയടി വെള്ളമായിരിക്കും പുറത്തേക്കൊഴുക്കുക. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടരെ മഴ ലഭ്യമാകുന്നതിനാലാണ് നടപടി. മാത്രമല്ല, മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലം ഒഴുകി എത്തുന്നതിനാൽ സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് നടപടി.
പെരിയാറിന്റെ ഇരു കരയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സീസണില്‍ തന്നെ മുല്ലപ്പെരിയാറില്‍ നിന്നുള്ള ഏറ്റവും വലിയ ജലമൊഴുക്കാണിപ്പോഴുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക