സുരേഷ് ഗോപിയുടെ കാവല്‍ എന്ന ചിത്രത്തിന് നേരെ മനഃപൂര്‍വ്വമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍.
ഒരു താരത്തിന്റെ സിനിമയെ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും സിനിമയെ സിനിമയായി തന്നെ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരേഷ്ഗോപിയുടെ കാവലിനും ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നുണ്ട്. പടം നന്നായിരുന്നു എന്നിട്ടുകൂടി മോശമാണെന്ന് എഴുതി വിടുകയാണ്. അദ്ദേഹത്തെ രാഷ്ട്രീയം പറഞ്ഞുകൂടി ആക്രമിക്കുന്നുണ്ട്.
സിനിമകളെ സോഷ്യല്‍ മീഡിയയില്‍ എഴുതി തോല്പിക്കാന് ശ്രമിക്കുകയാണ്. സിനിമയെ സിനിമയായി മാത്രം കാണുക, കലാകാരന്റെ കഴിവിനെ അംഗീകരിക്കുക.
അല്ലാതെ അവരുടെ രാഷ്ട്രീയവും ജാതിയും മതവും നോക്കിയുള്ള ആക്രമണം വളരെ മോശമാണ്’, സുരേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക