ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ കൂടി തമിഴ്നാട് തുറന്നു. ഇതോടെ ആകെ അഞ്ച് ഷട്ടറുകളില്‍ കൂടി വെള്ളം മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കിവിടുകയാണ് തമിഴ്നാട്.
60 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. 3947 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്.
അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് . സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക