മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അന്യഭാഷക്കാരിയാണെങ്കിലും മേഘ്ന രാജ് . മലയാളി പ്രേക്ഷകര്‍ മാത്രമല്ല താരങ്ങള്‍ വരെ മേഘ്നയെ വളരെ സ്നേഹത്തോടെയാണ് കാണുന്നത്. മേഘ്നയ്ക്കും മലയാളികള്‍ സ്വന്തമെന്ന പോലെയാണ്. ഇപോഴിതാ മേഘ്ന രാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ .
മേഘ്നയെ കാണാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. നിന്നെ ‘ഹഗ്’ ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. കാണാനായതില്‍ സന്തോഷമുണ്ട്. ദൃശ്യ 2 ന്റെ പ്രീമിയറിൽ വെച്ചാണ് മേഘ്ന രാജിനെ കണ്ടത്. ലവ് യു എന്നും നവ്യാ നായര്‍ എഴുതിയിരിക്കുന്നു. ദൃശ്യം രണ്ട് കന്നഡയില്‍ നവ്യാ നായരാണ് നായിക. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക