പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സംഗൂരില്‍ വെച്ച് നടന്ന റാലിക്കിടെ തൊഴില്‍രഹിതരായ അധ്യാപകരുടെ പ്രതിഷേധം.
പ്രതിഷേധിച്ച അധ്യാപകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അധ്യാപക സംഘത്തെ പോലീസ് വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും, മുഖ്യമന്ത്രിക്കും പഞ്ചാബ് സർക്കാരിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ച പ്രതിഷേധക്കാരുടെ വായില്‍ പൊലീസ് തുണി തിരുകിക്കയറ്റുകയും ചെയ്തു.
യുപിയില്‍ സ്ത്രീകളുടെ അവകാശത്തിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തുന്ന ‘ഞാനൊരു പെണ്‍കുട്ടിയാണ്, എനിക്ക് പോരാടാന്‍ കഴിയും’ എന്ന പ്രചരണത്തിനിടെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഇത്തരത്തിൽ ഒരു സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക