കൊച്ചി: നാല് ദിവസങ്ങൾക്ക് ശേഷം സ്വര്‍ണ വിലയിൽ വര്‍ധന. ഒരു പവൻ സ്വര്‍ണത്തിന് 36,360 രൂപയാണ് വില. ഒരു ഗ്രാമിന് 4,545 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1809.25 ഡോളറിൽ ആണ് വ്യാപാരം.
22 കാരറ്റിൻെറ 10 ഗ്രാം സ്വര്‍ണത്തിന് 47,510 രൂപയാണ് ഡൽഹിയിൽ സ്വര്‍ണ വില. 24 കാരറ്റിൻെറ 10 ഗ്രാം സ്വര്‍ണത്തിന് 51,810 രൂപയാണ് വില. ഡൽഹി. ചെന്നൈ, കൊൽക്കത്ത, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ എല്ലാം സ്വര്‍ണ വിലയിൽ വര്‍ധന.
ഡിസംബര്‍ 17 മുതൽ 20 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,560 രൂപയായിരുന്നു വില. പിന്നീട് വില കുറയുകയായിരുന്നു. ഡിസംബര്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയായിരുന്നു വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക