ആലപ്പുഴ ഷാന്‍ വധക്കേസിൽ ആര്‍എസ്എസ് ആലുവ പ്രചാരക് അനീഷ് അറസ്റ്റില്‍. ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഒളിത്താവളം ഒരുക്കിയത് അനീഷാണ്. ഇതോടെ ഷാന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം 15 ആയി.
കഴിഞ്ഞ 18ന് രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായര്‍ പുലര്‍ച്ച ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക