യു.എ.ഇയില്‍ കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ബുധനാഴ്ച മാത്രം 2234 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും 775 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
കോവിഡ് കേസുകള്‍ കൂടിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ജനുവരി 3 മുതല്‍ രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കുമെന്നും കോവിഡ് നിബന്ധനകള്‍ പാലിച്ച് ദുബായ് ഷാര്‍ജ എമിറേറ്റുകളില്‍ നേരിട്ടുള്ള ക്ലാസ്സുകളും ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ സൗദി അറേബ്യയില്‍ മാസ്കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡിസംബര്‍ 30 വ്യാഴം മുതല്‍ നിയന്ത്രണം നിലവില്‍ വരും. നേരത്തേ മുഖാവരണം ധരിക്കുന്നതില്‍ സൗദി ഇളവ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക