ദില്ലി: രക്തത്തിൽ കുതിർന്ന ടോയ്ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ വിമാനത്തിന്റെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ജനുവരി ഒന്നിന് സർ സീവൂസാഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ എയർ മൗറീഷ്യസ് വിമാനത്തിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മഡഗാസ്കറിൽ നിന്നുള്ള 20 കാരിയെ അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞ് സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പതിവ് കസ്റ്റംസ് പരിശോധനയ്ക്കായി വിമാനം സ്ക്രീൻ ചെയ്തപ്പോഴാണ് എയർപോർട്ട് ഉദ്യോഗസ്ഥർ കുട്ടിയെ കണ്ടെത്തിയത്. രക്തം പുരണ്ട ടോയ്ലറ്റ് പേപ്പർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൂടുതൽ പരിശോധിച്ചത്. ഉടൻ തന്നെ അവർ കുഞ്ഞിനെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക