കോൺഗ്രസിനെമാത്രം ആശ്രയിച്ച് ദേശീയബദൽ സാധ്യമാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിയെ അകറ്റിനിർത്തുന്നതിൽ പ്രാദേശിക കക്ഷികളുടെ പങ്ക് വളരെ പ്രധാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപിയുടെ പരാജയം ഉറപ്പാക്കുകയാണ് പ്രധാനം. കേരളത്തിൽ ഇടതുപക്ഷം ബിജെപിയെ ശക്തമായി ചെറുക്കുന്നുണ്ട്. മറ്റിടങ്ങളിൽ പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ദേശീയബദലിനാണ് ശ്രമിക്കുന്നത്. 11 സംസ്ഥാനങ്ങളിൽ ബിജെപി ഇതര പാർടികളാണ് ശക്തം. മൂന്നിടത്ത് മാത്രമാണ് കോൺഗ്രസ്. പ്രാദേശിക പാർടികളെ മാറ്റിനിർത്തി ദേശീയബദൽ പ്രായോഗികമല്ല. ബിജെപിയെ ഭരണത്തിൽനിന്ന് പുറത്താക്കിയേ പറ്റൂ എന്നതാണ് സിപിഐ എം നിലപാട്. കോൺഗ്രസിന് അനുകൂലമായി പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകമല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കോൺഗ്രസ് അനുകൂല പ്രസ്താവനകൾ അവർക്കുമാത്രമേ ഗുണംചെയ്യൂവെന്നും കോടിയേരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക