ഭാരത് ബയോടെക് പുറത്തിറക്കിയ നേസല്‍ വാക്സിന് പരീക്ഷണാനുമതി നൽകി. മൂന്നാംഘട്ട പരീക്ഷണത്തിനാണ് അനുമതി നൽകിയത്. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുവാൻ അനുമതി നൽകിയിരിക്കുന്നത്. മാത്രമല്ല, നേരത്തെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കുട്ടികൾക്ക് നൽകുവാൻ അനുമതി നൽകിയിരുന്നു. 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ കോവാക്സിനാണ് നൽകുന്നത്.
അതേസമയം, കോവിഷീൽഡും കോവാക്സിനും സ്വീകരിച്ചവർക്ക് നിശാൽ വാക്സിൻ ബൂസ്റ്റർ ഡോസായി നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. പൂര്‍ണ ആരോഗ്യമുള്ള 5000 പേരിലാണ് നേസല്‍ വാക്സിന് ക്ലിനിക്കല്‍ പരീക്ഷണം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക