നാളെ മുതല്‍ വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ഏഴു ദിവസം ക്വാറന്റീന് നിർബന്ധമാക്കി സംസ്ഥാനം. എട്ടാം ദിവസം പരിശോധനയിൽ നെഗറ്റീവാണെങ്കിലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.
രോഗവ്യാപനം കുറവുള്ള ലോ റിസ്ക് രാജ്യക്കാർക്ക് സ്വയം നിരീക്ഷണമേ ഉണ്ടായിരുന്നുള്ളു. ഇനി മുതൽ വിദേശ രാജ്യങ്ങളിൽ നിന്നു വരുന്ന എല്ലാവരും ഏഴുദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസം ആർടിപിസിആർ നടത്തണം. നെഗറ്റീവായാലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണം തുടരും. സ്വയം നിരീക്ഷണമെന്നാൽ പൊതു സമൂഹവുമായി ഇടപെടൽ പാടില്ലെന്ന് ആരോഗ്യ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒമിക്രോൺ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാൻ അതിജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് ഇന്ന് 25 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 305 ആയി.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക