ശനിയാഴ്ച ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിന് താഴെ ബോട്ടുകൾക്ക് മുകളിൽ പാറ ഇടിഞ്ഞുവീണ് ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിനാസ് ഗെറൈസ് സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപ്പിറ്റോലിയോ കാന്യോണിലാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പാറക്കെട്ടുകളുടെ ഭിത്തിയിൽ നിന്ന് പാറകളുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.
പാറ രണ്ട് ബോട്ടുകളിൽ വീഴുകയും തടാകത്തിന് മുകളിലൂടെ വലിയ തിരമാല പുറപ്പെടുവിക്കുകയും ചെയ്തു.
മൂന്ന് പേരെ കാണാതായതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറഞ്ഞു.
https://twitter.com/i/status/1479848764940640258
പ്രതികരിക്കാൻ ഇവിടെ എഴുതുക