തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ പി അനിൽ കുമാർ. ബ്ലേഡ് – മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സുധാകരൻ എന്ന് അനിൽ കുമാർ തുറന്നടിച്ചു.
സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും അനിൽ കുമാർ പറഞ്ഞു. കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സിപിഎമ്മിൽ ചേർന്നത്.
ഇതിന് ശേഷം കെ സുധാകരനെതിരെ അഴിമതി ആരോപണവും വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നായിരുന്നു അനിൽ കുമാർ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക