ചികിത്സ ആവശ്യത്തിനായി സംസ്ഥാന മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രിയ്ക്ക് മൂന്നാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ചികിത്സയാണുള്ളത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.40 ഉള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് തിരിച്ചത്. ഈ മാസം 29 ന് ചികിത്സ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമെന്നാണ് വിവരം.
ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്, ഇടപെടലുമായി കേന്ദ്രം.. എംഎൽഎമാരുമായി ചർച്ച..!
ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിയ്ക്കൊപ്പം അമേരിക്കയിലേയ്ക്ക് പോയിട്ടുണ്ട്. മുഖ്യമന്ത്രി തന്റെ ചുമതല പക്ഷെ ആർക്കും കൈമാറിയിട്ടില്ല. ക്യാബിനറ്റ് യോഗത്തില്‍ ഉൾപ്പെടെ ഓൺലൈനായി തന്നെ പങ്കെടുക്കുവാനാണ് തീരുമാനം. സര്‍ക്കാര്‍ ചെലവിലാണ് യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക