ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ യുവനടന്മാരോട് വിഷയത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ട് നടൻ ഹരീഷ് പേരടി.
അതിജീവിതയ്ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കണമെന്നാണ് ഹരീഷ് പേരടി യുവതാരങ്ങളോട് ആവശ്യപ്പെടുന്ത്.
ഹരീഷ് പേരടിയുടെ വാക്കുകൾ
പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവിശ്യപ്പെടുന്നു…
ഇരയോടൊപ്പം നിന്നവരാണ് ഇവർ …പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്…ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം…
അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം…നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം…
അവർ കാത്തിരിക്കുകയാണ്…നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ…ആശംസകൾ..
പ്രതികരിക്കാൻ ഇവിടെ എഴുതുക