കൊല്ലം : കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥിനിക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ ആനപ്പുഴയ്ക്കൽ സ്വദേശിനിയാണ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലുളളത്.
ആനപ്പുഴയ്ക്കൽ നെടുപുറം മേഘാഭവനിൽ മനോജിന്റെ മകൾ പതിനേഴുകാരി സ്നേഹയ്ക്കാണ് പരുക്കേറ്റത്. കാട്ടുപന്നിയുടെ കുത്തേറ്റ് കൈകാലുകള്‍ക്ക് മുറിവേറ്റു.
ഇടതുകാലിലെ ആഴത്തിലുളള മുറിവില്‍ 22-തുന്നലിടേണ്ടിവന്നു. ശനി രാവിലെ 7.45 നാണ് വീടിന് സമീപത്തുവച്ച് പിന്നിലൂടെയെത്തിയ കാട്ടുപന്നി സ്നേഹയെ കുത്തിവീഴ്ത്തിയത്.
നിലവിളികേട്ട് മാതാപിതാക്കൾ എത്തി കുട്ടിയെ രക്ഷപ്പെടുത്തി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കാടിറങ്ങിയ പന്നിക്കൂട്ടങ്ങള്‍ ജനവാസമേഖലയിലാണ്. കൃഷി ചെയ്യാനാകുന്നില്ല. കുട്ടികള്‍ക്കും പ്രായമുളളവര്‍ക്കും പുറത്തിറങ്ങാനും ഭയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക