മന്ത്രിയുടെ പോസ്റ്റിനു താഴെ കമന്റായി പരിസരവാസി നൽകിയ പരാതിയ്ക്ക് മണിക്കൂറുകൾക്കുള്ളിൽ പ്രശ്ന പരിഹാരവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. അപകട ഭീഷണി ഉയര്‍ത്തിയ സൈന്‍ ബോര്‍ഡിനെ കുറിച്ചായിരുന്നു മന്ത്രിയുടെ പോസ്റ്റിനു താഴെ പരാതി. എന്നാൽ, പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ തന്നെ പരിഹാരവുമായി മന്ത്രി എത്തുകയായിരുന്നു. ഏത് നിമിഷവും വഴിയാത്രക്കാരുടെ തലയില്‍ വീഴുമെന്ന അവസ്ഥയിലാണ് നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പല്‍ കവലയില്‍ ടൂറിസം വകുപ്പ് സ്ഥാപിച്ച സൈന്‍ ബോര്‍ഡ് എന്നായിരുന്നു പരാതി. നിഖില്‍ കെ.എസ് എന്ന പരിസരവാസിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ പരാതിയുമായി എത്തിയത്.
കോവിഡ് വ്യാപനം; അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു
വിഷയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന്റെ പ്ലാനിങ് വിഭാഗത്തില്‍ വിളിച്ചെന്നും മെയിൽ അയച്ചെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. അതേസമയം, ഫേസ്ബുക്കിൽ പരാതി കണ്ട മന്ത്രി ഉദ്യോഗസ്ഥരോട് ഉടൻ തന്നെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇവിടെയുണ്ടായിരുന്ന സൈൻബോർഡ് നീക്കം ചെയ്യുകയും ചെയ്തു. പരാതിയിൽ ഇടപെട്ടിട്ടുണ്ടെന്നും പരാതി പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക