പാലക്കാട് കത്തിച്ച മാലിന്യക്കൂനയിൽ നിന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി. തിരുവേഗപ്പുറ പഞ്ചായത്തിലെ മനയ്ക്കൽ പീടികയിലാണ് കത്തിച്ച മാലിന്യക്കൂനയിൽ നിന്ന് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. നാട്ടുകാരെ ഭീതിയിലാഴ്ത്തി കഴിഞ്ഞ ദിവസം മനയ്ക്കൽ പീടികയിലെ കുറുപ്പംതൊടി ഗോപാലന്റെ വീട്ടുവളപ്പിലായിരുന്നു സംഭവം. പറമ്പിലെ മാലിന്യങ്ങൾ കൂട്ടി കത്തിച്ചപ്പോഴാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി നടന്നത്.
രാജ്യത്ത് 3.37 ലക്ഷം കേസുകൾ; ഒമൈക്രോൺ കേസുകളുടെ ആകെ എണ്ണം 10,050 ആയി ഉയർന്നു
നാടിനെ ഞെട്ടിച്ച പൊട്ടിത്തെറിയെ തുടർന്ന് പാലക്കാടു നിന്നും ബോംബ് സ്ക്വാഡും വിദഗ്ധരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പരിശോധനയിൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. കൂടുതൽ ശാസ്ത്രീയ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വന്നാൽ മാത്രമേ പൊട്ടിത്തെറിയുടെ കാരണം വ്യക്തമാകുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക