മുഖകാന്തി വർദ്ധിപ്പിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കടലമാവ് കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം…
വേണ്ട ചേരുവകൾ…കടലപ്പൊടി 2 ടേബിൾ സ്പൂൺ
മഞ്ഞൾ 1 ടേബിൾ സ്പൂൺ
പാൽ പാട 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം…കടലപ്പൊടിയിൽ മഞ്ഞളും പാൽ പാടയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. പകുതി ഉണങ്ങുമ്പോൾ കഴുകി വൃത്തിയാക്കിയ ശേഷം ചർമ്മത്തിന് യോജിച്ച ഒരു മോയിസ്ചറൈസർ ഉപയോഗിക്കാം. തിളങ്ങുന്ന ചർമ്മത്തിനും മുഖത്തിന് തിളക്കം നൽകാനും പതിവായി ഈ പാക്ക് ഉപയോഗിക്കാം.
വേണ്ട ചേരുവകൾ കടലപ്പൊടി 2 ടേബിൾ സ്പൂൺ
റോസ് വാട്ടർ 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം…ശുദ്ധമായ ചർമ്മം ലഭിക്കാനും സോപ്പിന് പകരം ഉപയോഗിക്കാനും റോസ് വാട്ടർ കടലപ്പൊടിയിൽ കലർത്തി തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിക്കുക. വീട്ടിലുണ്ടാക്കുന്ന ഈ ഫേസ് പാക്ക് ചർമ്മത്തിന് നിറം വർദ്ധിക്കാനും സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക