തിരുവനന്തപുരം: ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി കാറ്റഗറി മൂന്നില്‍ (സി-വിഭാഗം) ഉൾപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ല നേരത്തെ തന്നെ സി കാറ്റഗറിയില്‍ ആണ്.
ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി രണ്ടിലും (ബി വിഭാഗം), മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി ഒന്നിലുമാണ് (എ വിഭാഗം). മറ്റ് ജില്ലകളിൽ നേരത്തേ തന്നെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും, കണ്ണൂർ ജില്ലയാണ് പുതുതായി ബി കാറ്റഗറിയിൽ ഉൾപ്പെട്ടത്.
വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.
സെക്രട്ടേറിയറ്റില്‍ ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊവിഡ് വാര് റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്, ഐസിയു ബെഡ്, വെന്റിലേറ്റർ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക