ഇന്ന് ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ ഉണ്ടാക്കാം,
ആവശ്യമായ സാധനങ്ങൾ
ബോണ്‍ലെസ് ചിക്കന്‍-1 കിലോ
കോണ്‍ഫ്ളോര്‍-5 ടേബിള്‍ സ്പൂണ്‍
മൈദ-5 ടേബിള്‍ സ്പൂണ്‍
സോയാസോസ്-2 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍
വിനെഗര്‍-2 ടേബിള്‍ സ്പൂണ്‍
മസ്റ്റാര്‍ഡ് സീഡ് പൗഡര്‍-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
വെളുത്തുള്ളി-6 അല്ലി
ചിക്കന്‍ ക്യൂബ്-5
ഉപ്പ്
ചൈനീസ് സാള്‍ട്ട്
ഓയില്‍
എങ്ങനെ തയ്യാറാക്കാം
ചിക്കന്‍ കഴുകി വൃത്തിയാക്കി കുക്കറില്‍ വച്ച് ഉപ്പ്, ചൈനീസ് ഉപ്പ്, വിനെഗര്‍, വെളുത്തുള്ളി അരിഞ്ഞത്, ഉപ്പ്, കുരുമുളകുപൊടി എ്ന്നിവ ചേര്‍ത്ത് ആവി കയറ്റുക. ഇത് മൃദുവാകുന്നതു വരെ സ്റ്റീം ചെയ്യണം.
മറ്റൊരു ബൗളില്‍ മുട്ട, സോയാസോസ്, ചില്ലി സോസ്, കടുകുപൊടി, കോണ്‍ഫ്ളോര്‍, മൈദ, ചിക്കന്‍ക്യൂബ് എ്ന്നിവ ചേര്‍ത്തിളക്കുക. ഇതില്‍ സ്റ്റീം ചെയ്ത് ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ടു പുരട്ടുക.ഇത് വറുത്തെടുക്കുക.
ALSO READ: ഇന്ന് ചിക്കന്‍ മലായ് ടിക്ക ഉണ്ടാക്കിയാലോ
പ്രതികരിക്കാൻ ഇവിടെ എഴുതുക