കോഴിക്കോട് : കുറ്റ്യാടിയില്‍ റോഡ് പണിയ്ക്കായി കൊണ്ടുവന്ന ജെസിബി സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. ജെസിബി ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ കുമ്പളച്ചോലയിലാണ് സംഭവം.
പുലര്‍ച്ചെ ജെസിബിയില്‍ നിന്ന് തീ ഉയരുന്നതു കണ്ട നാട്ടുകാരാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്. ഉടനെ സേനാംഗങ്ങള്‍ സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു.
നരിപ്പറ്റ-വിലങ്ങാട് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ജെസിബി എത്തിച്ചത്.
ടയര്‍ ഉള്‍പ്പെടെ ജെസിബി പൂര്‍ണമായും കത്തിനശിച്ചു. റോഡ് പണിയുമായി ബന്ധപ്പെട്ട് നേരത്തെ പ്രദേശത്ത് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക