മലയാള സിനിമയിലേയ്ക്ക് ടെലിവിഷൻ രംഗത്ത് നിന്നെത്തി സജീവമായ താരമാണ് രജിഷ വിജയൻ. വളരെ വേഗത്തിൽ തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ രജിഷയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും താരം മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
വാവ സുരേഷ് ജീവിതത്തിലേക്ക്…ഹൃദയാഘാതം മറികടന്നു, പ്രാർഥനയോടെ ജനം
ധനുഷിനൊപ്പം കർണൻ, സൂര്യയ്ക്കൊപ്പം ജയ് ഭീം തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിൽ എത്താനും രജിഷയ്ക്ക് സാധിച്ചു.
ഇപ്പോഴിതാ രജിഷ വിജയൻറെ പുതിയ ചിത്രം എത്തുകയാണ്. ‘ഖോ ഖോ’ എന്ന ചിത്രത്തിന്റെ സംവിധായകൻ രാഹുല്‍ റിജി നായരുടെ പുതിയ ചിത്രത്തിലും നായികയായി എത്തുകയാണ് രജിഷ.
രണ്ടായിരത്തിലേറെ കോളുകൾ; ആ ഫോൺ എവിടെയെന്ന് കോടതി; അറിയില്ലെന്നു ദിലീപ്
‘കീടം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ ശ്രീനിവാസനും വിജയ് ബാബുവും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രഞ്ജിത് ശേഖർ നായർ, മണികണ്ഠൻ പട്ടാമ്പി, ആനന്ദ് മൻമഥൻ, മഹേഷ് എം നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക