കണ്ണൂർ: തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ള ട്രാവലർ വാഹനമാണ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്ഥലത്തേക്ക് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പൊലീസിന്റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്.
കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി അക്ഷയെ ഉച്ചയ്ക്ക് ശേഷം തലശ്ശേരി കോടതിയിൽ റിമാൻഡ് ചെയ്യും. അതേസമയം കേസിൽ ഒളിവിലുള്ള മിഥുൻ കേരളം വിട്ടതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക