തൊടുപുഴ ∙ പിതാവ് ഓടിച്ച കാറിടിച്ച് പത്തുവയസ്സുകാരനു ദാരുണാന്ത്യം. ഉടുമ്പന്നൂർ കുളപ്പാറ
കാരക്കുന്നേൽ കെ.ആർ.മുഹമ്മദ് സാജിദ് ആണ് മരിച്ചത്.
പിതാവ് റിജിൽ ഓടിച്ച കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞുകൊടുക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് കാർ മുഹമ്മദ് സാജിദിനെ ഇടിച്ച് തൊട്ടടുത്തുള്ള പേരമരത്തിനിടയിൽ ഞെരുക്കി.
ഇന്നലെ രാവിലെ 11.15ന് ഇവരുടെ വീടിനു സമീപമായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ റിജിൽ
ഈയിടെയാണ് കാർ വാങ്ങിയത്. റിജിലിന്റെ ഡ്രൈവിങ് പരിചയക്കുറവാണ് അപകടകാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക