രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും മുന്‍ ചാലക്കുടി എംപിയുമായിരുന്ന ഇന്നസെന്റ്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ പ്രചരണങ്ങളെ വിമര്‍ശിച്ച് അദ്ദേഹം എത്തിയത്. തനിക്ക് പറയാനുള്ളത് താന്‍ പറയാം എന്നും, ആ ഉത്തരവാദിത്വം ആരും ഏറ്റെടുക്കേണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല’. എന്നും ഇന്നസെന്റ് ചൂണ്ടിക്കാട്ടുന്നു.
ഒരു ആവേശത്തിന് ഇടതുപക്ഷക്കാരന് ആയെന്നും അത് വലിയ തെറ്റായിരുന്നു, പശ്ചതാത്താപമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞതായിട്ടായിരുന്നു പ്രചരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക