ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങുന്നു. ആദ്യ നാലില്‍ തിരിച്ചെത്താനായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദാണ് ഇന്ന് എതിരാളികളായി എത്തുന്നത്.
ഇന്ന് വൈകീട്ട് ഏഴരയ്ക്ക് ഗോവയിൽ വച്ചാണ് മത്സരം നടക്കുക. 16 കളിയില്‍ 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ് ഇപ്പോഴുള്ളത്.
സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമാണ് ഹൈദരാബാദ്. 17 കളിയില്‍ 32 പോയിന്റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്ഥാനത്ത് തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക