തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവച്ചയാള്‍ അറസ്റ്റിൽ. പാങ്ങോട് സ്വദേശി വിനീതിനെയണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. വാക്കു തർക്കത്തിനിടെ സുഹൃത്തായ പാങ്ങോട് സ്വദേശി റഹിമിൻെറ തലയിൽ വിനീത് വെടിവച്ചത്.
കടയക്കൽ തിരുവാതിര ഉത്സവം കഴിഞ്ഞ മടങ്ങിവരുകയായരുന്നു റഹിമും സുഹൃത്തായ ഷിനുവും. വർക്ക് ഷോപ്പ് നടത്തുന്ന വിനീതിൻെറ കടയിൽ ഷിനു ഒരു കാർ നൽകിയിരുന്നു.
ഇവർ തമ്മിൽ നേരത്തെയും സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. വിനീതിൻെറ വീടിന് സമീപം വച്ച് ഷിനുമായാണ് ആദ്യം വാക്കു തർക്കമുണ്ടാകുന്നത്. കാർ റിപ്പയർ നൽകാത്തതിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്.
ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തിനിടെ റഹിംം ഇടപെട്ടു. പെട്ടെന്ന് അരയിൽ വച്ചിരുന്ന തോക്കെടുത്ത് റഹിമിൻെറ തലയിലേക്ക് വിനീതം വെടിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക